KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു; രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത്. പുരുഷന്റേതും സ്ത്രീയുടെയുമായ മൃതദേഹങ്ങൾ കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

വേങ്ങൽ വേളൂർ മുണ്ടകം റോഡിൽ വെച്ചാണ് സംഭവം. സ്ഥലത്ത് പെട്രോളിങ്ങിനെത്തിയ പൊലീസ്സ് സംഘമാണ് തീപിടിച്ചതായി കാണുന്നത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു, അവർ എത്തിയാണ് കാറിലെ തീയണച്ചത്.

Share news