പാലിയേറ്റീവ് കുടുംബ സംഗമം നടത്തി

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും ചേർന്ന് പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. അകലാപുഴയിൽ ബോട്ടു യാത്രയും കലാപരിപാടികളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. പി. അഖില സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ഭാസ്കരൻ, വാർഡ് മെമ്പർ പപ്പൻ മൂടാടി, മെഡിക്കൽ ലോഫീസർ ഡോ. രൻജിമ എന്നിവർ സംസാരിച്ചു.

