KOYILANDY DIARY.COM

The Perfect News Portal

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല നടത്തി

കൊയിലാണ്ടി: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല നടത്തി. ഗുരുദേവ ഓഫ് അഡ്വാൻസ് സ്റ്റഡി സെൻ്റർ വിദ്യാർത്ഥികളാണ് കാക്കുനി ദയാ സെൻ്റർ ഫോർ ഹെൽത്ത് ആൻ്റ് റിഹാബിലേഷൻ വിദ്യാർത്ഥികളുമായി സംവദിച്ചത്. വിദ്യാർത്ഥികളോടൊപ്പം വിവിധ കലാ പരിപാടകളും നടത്തി. 

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ഉല്ലാസം പകർന്ന് 30 ഓളം വിദ്യാർത്ഥികളാണ് ദയാ സെൻ്ററിൽ ഉള്ളത്. ഗുരുദേവ കോളജിലെ മനശാസ്ത്ര വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിജ്ഞാനം നേടുന്നതിനു വേണ്ടിയായിരുന്നു ശില്പശാല സംഘടിപ്പിച്ചത്. ആർദ്ര, ദൃശ്യ ശ്രീധരൻ, ദയാ കോളേജ് പ്രിൻസിപ്പാൾ നിബിൻദാസ് മുല്ലക്കൊടി എന്നിവർ പങ്കെടുത്തു.

Share news