പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ ബസിടിച്ച് മരിച്ചു
തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ സ്വകാര്യ ബസിടിച്ച് മരിച്ചു. പൂവ്വം സെന്റ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ സൗമ്യ (58) ആണ് മരിച്ചത്. തൃശൂർ സ്വദേശിനിയാണ്. ബുധനാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. മഠത്തിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
