ഗിന്നസ് വേൾഡ് റെക്കോഡ് നേടി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി

മലപ്പുറം: ഗിന്നസ് വേൾഡ് റെക്കോഡ് നേടി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി. കുറഞ്ഞ സമയത്തിൽ പത്ത് പുസ്തകങ്ങൾ അക്ഷരമാലാ ക്രമത്തിൽ ക്രമീകരിച്ചാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ സുൽത്താന (14) ഗിന്നസ് റെക്കോഡ് നേടിയത്. ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവ് സലിം പടവണ്ണയുടെ മകളും മഞ്ചേരി ബ്ലോസം പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയുമാണ് ആയിഷ സുൽത്താന. 16.50 സെക്കൻഡിൽ 10 ഇംഗ്ലീഷ് പുസ്തകങ്ങൾ അക്ഷരമാലാ ക്രമത്തിൽ ക്രമീകരിച്ചതിനാണ് റെക്കോഡ്.

ചെന്നൈ സ്വദേശി അശ്വിൻ സുധാൻ പളനികുമാർ സ്ഥാപിച്ച 16.75 സെക്കന്‍ഡ് മറികടന്നാണ് ആയിഷ സുൽത്താനയുടെ നേട്ടം. കേരളത്തിൽനിന്നും വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ് കൈവരിക്കുന്ന 78–-ാമത്തെ വ്യക്തികൂടിയാണ് ആയിഷ സുൽത്താന. ഉമ്മ: റഷീദ മണ്ണുങ്ങച്ചാലി. സഹോദരങ്ങൾ: മുഹമ്മദ് ഷഹിൻ, മനാൽ, ഷസാന, ജുവൈരിയ.

