കോതമംഗലം സൗത്ത് എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കോതമംഗലം സൗത്ത് എൽ.പി.സ്കൂളിൽ പുതുതായി നിർമ്മിച്ച കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം ഉപയോഗിച്ചാണ് കിച്ചൺ കം സ്റ്റോറിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. സ്റ്റോറിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി ഉപജില്ല വിദ്യാഭ്യാസ നൂൺ മീൽ ഓഫീസർ അനിൽ അരയന്നൂർ നിർവഹിച്ചു. വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ അധ്യക്ഷനായി.

സ്കൂൾ മാനേജർ കേളോത്ത് അശോകൻ, പി. ടി. എ. പ്രസിഡൻ്റ് ശ്രീജൂ, പ്രധാന അധ്യാപിക ബീന കെ.കെ. എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ കരാറുകാരൻ ബിജു പയറ്റുവളപ്പിലിനെയും പാചക തൊഴിലാളി കുന്നത്ത് ദേവിയെയും അനുമോദിച്ചു.

