അരങ്ങാടത്ത് അംഗൻവാടിക്ക് പുതുതായി നിർമ്മിച്ച കെട്ടിടം സമർപ്പിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ 24 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന അരങ്ങാടത്ത് അംഗൻവാടിക്ക് കെട്ടിടം സ്വന്തമായി. പ്രദേശത്തുകാരുടെയും സംഘടനകളുടെയും സാമ്പത്തിക സഹായത്തിലും ഗ്രാമ പഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗിച്ചു വാങ്ങിയ സ്ഥലത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്താണ് കെട്ടിടം നിർമ്മിച്ചു നൽകിയത്. ഉത്സവാന്തരീക്ഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു.
.

.
ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി.എം. കോയ, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. ജുബീഷ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബേബി സുന്ദർരാജ്, എം.എൽ.എം. എസ്.സി അധ്യക്ഷൻ എം.സുധ, അഡീഷണൽ സി.ഡി.പി.ഒ. അനുരാധ, അംഗൻവാടി വർക്കർ എൻ.കെ. ഷാജി, എം.കെ. വേലായുധൻ, ടി.വി. രാജൻ, കെ.കെ. സജീവൻ, റജീന സത്യപാലൻ, എ. സോമശേഖരൻ, സി. അരവിന്ദൻ, ചന്ദ്രൻ കാർത്തിക, എം.പി. ശ്രീധരൻ കുറ്റിയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
