കോഴിക്കോട് വാണിജ്യ വളർച്ചയിൽ പുതിയ അധ്യായം; പാളയം മാർക്കറ്റ് ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി

.
കോഴിക്കോട് വാണിജ്യ വളർച്ചയിൽ പുതിയ അധ്യായം ഉണ്ടാകുമെന്ന് പാളയം മാർക്കറ്റ് ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പിപിപി മാതൃകയിൽ വികസിപ്പിച്ച 100 കോടി രൂപയുടെ പദ്ധതിയാണ് പാളയം മാർക്കറ്റിൽ നടപ്പിലാക്കിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്.

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. നാടിന് ഗുണമുള്ള പദ്ധതികൾ യാഥാർഥ്യമായാൽ അവ അംഗീകരിക്കാൻ തയ്യാറാകണമെന്നും മാർക്കറ്റ് എന്നുപറയുന്നത് എല്ലാവർക്കും ഗുണകരമായ ഒരു പദ്ധതിയാണെന്നും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
Advertisements

