KOYILANDY DIARY.COM

The Perfect News Portal

കേരള ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തന്‍ അധ്യായം; സ്‌പേസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കേരള ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തന്‍ അധ്യായം കുറിച്ച് സംസ്ഥാന സര്ക്കാര്‍. കെ സ്‌പെയ്‌സ് കോമണ്‍ ഫെസിലിറ്റി സെന്ററിന്റെയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്‌നോസിറ്റി ക്യാമ്പസിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നത്.

ബഹിരാകാശ ഗവേഷണ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനും ബഹിരാകാശ-പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരെ ആകര്‍ഷിക്കാനും സ്‌പേസ് പാര്‍ക്കിനു കഴിയും. തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്‌നോസിറ്റി ക്യാമ്പസിലാണ് കോമണ്‍ ഫെസിലിറ്റി സെന്ററും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററും സ്ഥാപിക്കുന്നത്. ഇതേ മാതൃകയില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും അനുബന്ധ സ്ഥാപനങ്ങള്‍ നിലവില്‍ വരും.

 

നിലവില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളോടു ചേര്‍ന്നും സ്‌പേസ് പാര്‍ക്കിന്റെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്ന് വരികയാണ്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്‌പേസ് പാര്‍ക്കിനായി മൂന്നര ഏക്കറിലായി 2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി 244 കോടി രൂപ നബാര്‍ഡ് മുഖേന ലഭ്യമാക്കും.

Advertisements
Share news