KOYILANDY DIARY

The Perfect News Portal

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി.യുടെ പുതിയ ബാച്ച് ആരംഭിച്ചു

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി.യുടെ പുതിയ ബാച്ച് ആരംഭിച്ചു. പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. തെരെഞ്ഞെടുത്ത കാഡറ്റുകളുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് മെമ്പർ ക മധു കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എസ്.പി.സി.പദ്ധതിയുടെ വിശദീകരണം സി.പി.ഒ. കെ.സി.എം. നാസർ നടത്തി. 
എ.ഡി.എൻ.ഒ.യൂസഫ്, സിവിൽ പോലീസ് ഓഫീസർ സുനിൽ, സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. നസീറ ടീച്ചർ സ്വാഗതവും എ.സി.പി.ഒ. ഷബ്ന നന്ദി പറഞ്ഞു.