KOYILANDY DIARY.COM

The Perfect News Portal

നാടിനെ ലഹരിമുക്തമാക്കാൻ പുതിയ കർമ്മ പദ്ധതിക്ക് രൂപം നൽകി

നാടിനെ ലഹരിമുക്തമാക്കാൻ പുതിയ കർമ്മ പദ്ധതിക്ക് രൂപം നൽകി. കൊയിലാണ്ടി: നമ്മുടെ നാട് അഭിമാനകരമായ മുന്നേറ്റത്തിലാണ്. എന്നാൽ നാം അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ടുന്ന വിഷയമാണ് ഇവിടുത്തെ ലഹരി ഉപയോഗം. ഇക്കാര്യം ഗൗരവത്തോടെ കാണണം എന്ന്  ചുമതലക്കാരായ അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.
എംഡിഎംഎ ലഹരി സൂക്ഷിച്ചതിന് കഴിഞ്ഞ ദിവസം സമീപ പ്രദേശത്തു നിന്നും ചിലരെ  കസ്റ്റഡിയിലെടുക്കുകയും റിമാണ്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭ, ജാഗ്രതാ സമിതി കൺവീനർമാർ, സ്കൂൾ കൗൺസിലർമാർ, മറ്റ് ചുമതലക്കാർ എന്നിവരെ വിളിച്ചു ചേർത്തു യോഗം ചേരുകയും പോലീസ്, എക്സൈസ്, ഐസി ഡി എസ് ഉദ്യോഗസ്ഥർ ആവശ്യമായ ഇടപെടൽ സഹായം യോഗത്തിൽ ഉണ്ടാക്കുകയും ചെയ്തു. ഒപ്പം വിദ്യാർത്ഥികൾ ഇത്തരം ചതിക്കുഴികളിൽ പെടാതിരിക്കാനുള്ള കർമ്മ പദ്ധതിക്കുെ യോഗം രൂപം നൽകിയിട്ടുണ്ടെന്നും ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അറിയിച്ചു.
Share news