അന്തരിച്ച ജനതാദള്‍ നേതാവ് ഇ. രാജൻ മാസ്റ്ററുടെ വീട് എ. നീല ലോഹിതദാസ് നാടാര്‍ സന്ദര്‍ശിച്ചു

കൊയിലാണ്ടി: അന്തരിച്ച ജനതാദള്‍ നേതാവ് ഇ. രാജൻ മാസ്റ്ററുടെ വീട് ആർജെഡി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ ഡോ. എ. നീല ലോഹിതദാസ് നാടാര്‍ സന്ദര്‍ശിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവും, ജനതാദൾ നേതാവും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെ സജീവമായി ഉണ്ടായിരുന്ന ഇ. രാജൻ മാസ്റ്ററുടെ ദേഹവിയോഗത്തിൽ കുടുംബാംഗങ്ങളെ അദ്ധേഹം അനുശോചനം അറിയിച്ചു.
.

.
കൊയിലാണ്ടിയിലേ കാവുംവട്ടത്തുള്ള അദ്ദേഹത്തിൻറെ തറവാട് വീട്ടില്‍ രാജന്‍ മാസ്റ്ററുടെ അമ്മയെയും കുടുംബാംഗങ്ങളെയും കണ്ട് അവരുമായി ഏറെനേരം സംസാരിച്ചു. ആര്‍ജെഡി നേതാക്കളായ പി കെ കബീർ സലാല, അഡ്വ. കെ നസീമ എന്നിവർ കൂടെ ഉണ്ടായിരുന്നു.

