വാകയാട് സ്വദേശിനിയെ കാണാതായതായി പരാതി
ബാലുശ്ശേരി: വാകയാട് സ്വദേശിനിയെ കാണാതായതായി പരാതി. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് ജീവനക്കാരി വാകയാട് സ്വദേശിനിയായ പുഷ്പയെയാണ് മെയ് 13ന് രാത്രി 7.30 ന് ശേഷം കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ ബാലുശ്ശേരി പോലീസിൽ പരാതി കൊടുത്തു.
Advertisements
ബാലുശ്ശേരി- കൊയിലാണ്ടി റൂട്ടിൽ യാത്ര ചെയ്യവെയാണ് ഇവരെ കാണാതായത്. ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക 95390 68707.