KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരിയിൽ ബസ് സ്‌ക്കൂട്ടറിലിടിച്ച് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന പാലോളി സ്വദേശി മരിച്ചു

ബാലുശ്ശേരിയിൽ ബസ് സ്‌കൂട്ടറിലിടിച്ച് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലോളി സ്വദേശി മരിച്ചു. കൂരിക്കണ്ടി അബ്ദുൾ സലാം (50) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റിരുന്ന കൂരിക്കണ്ടി ബഷീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ്. ജൂൺ 26 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംഗ്ഷനിലായിരുന്നു ദാരുണമായ അപകടം നടന്നത്. ബസ് സ്‌ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അബ്ദുല്‍സലാമിനെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇരുവരും സ്കൂട്ടറിൽ ബാലുശ്ശേരിയിൽ നിന്നും പാലോളിയിലേക്ക് പോവുകുന്നതിനിടെ. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കൊയിലാണ്ടിയിൽ നിന്നും ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന അരമന ബസ് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. 
പരേതരായ കുഞ്ഞി മമ്മതിൻ്റെയും ഖദീജയുടെയും മകനാണ്. ആരിഫയാണ് അബ്ദുൾ സലാമിൻ്റെ ഭാര്യ. മക്കൾ: മുഹമ്മദ് നാജിൽ (മലബാർ ഗോൾഡ്, കൊൽക്കത്ത), നദ തസ്നി (വിദ്യാർത്ഥി). സഹോദരങ്ങൾ: ആയിഷ (വള്ളിയോത്ത്), നബീസ (കക്കഞ്ചേരി), ഇക്കയ്യ (നരയംകുളം), മജീദ് (കാരടി പറമ്പിൽ), ഫാത്തിമ (കൊല്ലം), സുബൈദ (കക്കഞ്ചേരി). മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും. ഖബറടക്കം: ഇന്ന് ഉച്ചക്ക് ശേഷം പാലോളി ജുമാ മസ്ജിദിൽ നടക്കും.
Share news