മുക്കത്ത് വാഹനാപകടത്തെ തുടർന്ന് മേപ്പയൂർ സ്വദേശി മരിച്ചു

മുക്കം അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. മേപ്പയ്യൂർ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻലാൽ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 9:30 തോടെയാണ് അപകടം ഉണ്ടായത്. ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം.

അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ലോറി അമിത വേഗത്തിലായിരുന്നു എന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു. അപകടം പറ്റിയ ഉടനെ മുക്കം പോലീസും നാട്ടുകാരും ചേർന്ന് ഷിബിൻ ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ പെടുകയായിരുന്നു. ഐശ്വര്യ ആണ് മരിച്ച ഷിബിന്റെ ഭാര്യ. ഒന്നര വയസ്സുള്ള കുട്ടി ഉണ്ട്. അമ്മ: ശ്യാമള. സഹോദരി: അശ്വതി.
