KOYILANDY DIARY.COM

The Perfect News Portal

ബ്രിട്ടീഷ് പാർലമെൻറിൽ അഥിതിയായി കുരുവട്ടൂർ സ്വദേശി

കക്കോടി: ബ്രിട്ടീഷ് പാർലമെൻറിൽ അഥിതിയായി കുരുവട്ടൂർ സ്വദേശി. ബ്രിട്ടീഷ് പാർലമെൻറിൽ എംപിമാരുമായി സംവദിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ സംരംഭകരുടെ സംഘത്തിൽ  കുരുവട്ടൂർ പോലൂർ സ്വദേശിയും. യുഎഇയിലെ മലയാളി സംരംഭകനായ റിയാസ് കൂവിൽ ആണ്‌ ബ്രിട്ടീഷ്‌ എംപിമാരുടെ ക്ഷണപ്രകാരം അസാധാരണ അവസരം ലഭിച്ചത്‌.

ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐപിഐ) അംഗങ്ങളായ ബിസിനസ് സംരംഭകരാണ് ബ്രിട്ടീഷ് പാർലമെൻറിൽ എംപിമാരുമായി സംവദിക്കാനും വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ചർച്ചചെയ്യാനും എത്തിയത്. ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി ക്രിസ് ഫിലിപ്പ്, പാർലമെൻറ് അംഗങ്ങൾ, ഉഗാണ്ട അംബാസഡർ,  ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ, നിരവധി സംരംഭകർ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. 17 വർഷമായി ദുബായിൽ ജോലിചെയ്യുന്ന റിയാസ് കൂവിൽ റെഡോ ലെന്റ്‌ കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ്. ഭാര്യ ഇ കെ മറിയവും മകൻ യാസിൻ റിയാസും‌ ദുബായിലാണ്.

 

Share news