KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി പയറ്റുവളപ്പിൽ മങ്കൂട്ടുകര എം.കെ കുമാരൻ (75) ആണ് മരിച്ചത്. കൊയിലാണ്ടിയിലെ പച്ചക്കറി വ്യാപാരി ആണ്. രണ്ടു പേർക്ക് ഗുരുതര പരിക്കുണ്ട്. താമരശ്ശേരി ചുരം 5നും 6നും ഇടയിലാണ് അപകടം ഉണ്ടായത്.​ അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ​മരിച്ച കുമാരന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ലത. മക്കൾ: ദയ, ധന്യ. സഹോദരങ്ങൾ: ബാബു, കമല, രാധ, പരേതതനായ ബാലൻ.

Share news