KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയും

തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയും. നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരീഷ് കുമാറാണ് മെഡലിന് അർഹനായത്. കൊല്ലം ചാത്തോത്ത് ഹരിദാസിന്റെയും സതീദേവിയുടെയും മകനാണ്. ഭാര്യ അർച്ചന തലശ്ശേരി വ്യവസായ വകുപ്പ് ജീവനക്കാരിയാണ്. ദേവമിത്ര, ചിദൻ ഹരി എന്നിവർ മക്കളാണ്.
Share news