KOYILANDY DIARY.COM

The Perfect News Portal

ഒരു ബോക്സ്‌ ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

ഒരു ബോക്സ്‌ ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇടപാടുകാരെ കാത്തുനിൽക്കുന്നതിനിടയാണ് പ്രതി പിടിയിലായത്. എക്സൈസ് സംഘം രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് ഒരു ബോക്സ് ഹെറോയിനുമായി പെരുമ്പാവൂർ – പോഞ്ഞാശ്ശേരി കരയിൽ വെച്ച് അസം സ്വദേശി അബ്ദുൽ മുത്തലിബ് പിടിയിലായത്.

കഴിഞ്ഞ മൂന്നു വർഷമായി ആലുവ പെരുമ്പാവൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസിന്റെയും പോലീസിന്റെയും കണ്ണുവെട്ടിക്കുന്നതിനു വേണ്ടിയായിരുന്നു ഇയാൾ കച്ചവടം രാത്രിയിലാക്കിയിരുന്നത്. ഏതാനും നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്ന അബ്ദുൽ മുത്തലിബ് ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴാണ് എക്‌സൈസിന്റെ പിടിയിലായത്.

 

10ഗ്രാം ഹെറോയിനും ഹെറോയിൻ വിറ്റ് കിട്ടിയ 5500 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 5 ഗ്രാം ഹീറോയിൻ കൈവശം വെച്ചാൽ 10 പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കുന്ന കുറ്റമാണെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസം നാലു കിലോ കഞ്ചാവുമായി മറ്റൊരു ഇതര സംസ്ഥാനക്കാരനും പിടിയിലായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അറിയിച്ചു.

Advertisements
Share news