പാലക്കാട് ജലസംഭരണി തകർന്ന് അമ്മയും ഒന്നര വയസുള്ള കുഞ്ഞും മരിച്ചു

പാലക്കാട് ചെറുപ്പുളശേരിയിൽ ജലസംഭരണി തകർന്നുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിയായ യുവതിയും കുഞ്ഞും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷമാലി (30) മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. ചെറുപ്പുളശേരി വെള്ളിനേഴിയിൽ കന്നുകാലി ഫാമിനോട് ചേർന്നുളള ജലസംഭരണി തകർന്നാണ് അപകടമുണ്ടായത്. ഷമാലിയും ഭർത്താവും ഫാമിലെ തൊഴിലാളികളാണ്. ഫാമിലെ ജലസംഭരണി ഒന്നരവർഷം മുൻപ് താത്കാലികമായി നിർമിച്ചതായിരുന്നു.
