കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ സൈനിക സംഗമം നടന്നു

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ സൈനിക സംഗമം നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് മുൻ എം.എൽ.എ. പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എൻ.എം. നാരായണൻ അധ്യക്ഷത വഹിച്ചു.

മുൻപഞ്ചായത്ത് പ്രസിഡണ്ട് പി. ചാത്തപ്പൻ മാസ്റ്റർ, ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കെ. ദാമോദരൻ മാസ്റ്റർ, സുരക്ഷാ പാലിയേറ്റീവ് സെക്രട്ടറി പി.കെ. ശങ്കരൻ, ആശ്വാസം പാലിയേറ്റീവ് അംഗം ടി. വിജയൻ, വി.കെ. ദീപ, എൻ.വി. ദാമോദരൻ നായർ, തോട്യാടത്ത് ചന്ദ്രൻ, തിരുമംഗലത്ത് ദാമോദരൻ, മഹേഷ്, കെ. ജയന്തി, ടി. എം. ഷീജ എന്നിവർ സംസാരിച്ചു.
