ഗുരുവായൂർ കേശവൻ കുട്ടിയുടെ ഓർമ്മക്കായി പിഷാരികാവിൽ സ്മാരകം ഉയരുന്നു
.
കൊയിലാണ്ടി: 2016 ൽ കാളിയാട്ട മഹോത്സവത്തിന് എഴുന്നള്ളിപ്പിന്ന് എത്തിച്ച് കാവിൽ ചെരിഞ്ഞ ഗുരുവായൂർ ദേവസ്വത്തിലെ കേശവൻ കുട്ടിയുടെ ഓർമ്മക്കായി പിഷാരികാവിൽ സ്മാരകം ഉയരുന്നു. സ്മാരകത്തിൻ്റെ കല്ലിടൽ കർമ്മം മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ബാലൻ അമ്പാടി നിർവ്വഹിച്ചു.
.

.
ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ. അപ്പുക്കുട്ടി നായർ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. കെ. പ്രമോദ് കുമാർ, മാനേജർ വി.പി. ഭാസ്ക്കരൻ, പിഷാരികാവ് ഭക്തജന സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ, അനിൽകുമാർ ചെട്ടിമഠത്തിൽ, അതുൽ കാവിൽ എന്നിവർ പങ്കെടുത്തു.
.



