ബയോളജിക്കൽ പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു
കോഴിക്കോട് ബയോളജിക്കൽ പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് വനം – വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ടി പി രാമകൃഷ്ണൻ എം എൽ എ യുടെയും മുതിർന്ന വകുപ്പുദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ബയോളജിക്കൽ പാർക്കിൻ്റെ ഓഫീസ് പെരുവണ്ണാമൂഴി റേഞ്ച് ഓഫീസിനോട് ചേർന്ന് നവംബർ 4ന് 11:30 ന് ഉദ്ഘാടനം ചെയ്യും.
.

.
പാർക്കിൻ്റെ ആദ്യ ഘട്ടം 13.94 കോടി രൂപ ചെലവിൽ പൂർത്തിയാകുമെന്ന് നോഡൽ ഓഫീസർ സുനിൽ കുമാർ പറഞ്ഞു. 1.11.25 ന് നിയമസഭാ സമ്മേളനത്തിനു ശേഷം മന്ത്രിയുടെ ചേംബറിൽ രാവിലെ 11 മണിക്ക് ഉന്നതാധികാര സമിതി യോഗം ചേരാനും തീരുമാനിച്ചു.
.

.
തുടർന്ന്, നിർദ്ദിഷ്ട അനിമൽ ഹോസ്പൈസ് സെൻ്ററിനെക്കുറിച്ചുള്ള ചർച്ച നടക്കും, അതിൽ കിഫ്ബിയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. 2025 നവംബർ 3-ന് 10:30-ന് വർക്കിംഗ് ഗ്രൂപ്പ് ചേരാനും മന്ത്രി നിർദ്ദേശിച്ചു.
തുടർന്ന്, നിർദ്ദിഷ്ട അനിമൽ ഹോസ്പൈസ് സെൻ്ററിനെക്കുറിച്ചുള്ള ചർച്ച നടക്കും, അതിൽ കിഫ്ബിയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. 2025 നവംബർ 3-ന് 10:30-ന് വർക്കിംഗ് ഗ്രൂപ്പ് ചേരാനും മന്ത്രി നിർദ്ദേശിച്ചു.