കോട്ടക്കുന്ന് ചാലോറ മലയിലേക്ക് കോൺഗ്രസ്സ് ജനകീയ മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഖനനം നടക്കുന്ന പെരുവട്ടൂർ ചാലോറ മലയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്താതെയും പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാതെയും ചാലോറ ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ ലംഘിക്കപ്പെടുകയും ചെയ്യുന്ന വിധത്തിലുള്ള ഖനനം അനുവദിക്കില്ലെന്ന് സമരസമിതി ആവശ്യപ്പെട്ടു.

ജനകീയ സമരം പോലീസിനെ കൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചാൽ രാഷ്ട്രീയപരമായും നിയമപരമായും കോൺഗ്രസ് സമരമുഖത്ത് ഉണ്ടാവുമെന്നും സമരക്കാർ പറഞ്ഞു. പെരുവട്ടൂരിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കോട്ടക്കുന്നിന്റെ താഴ്വരയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്നും അവരുടെ ജീവനും സ്വത്തിനും ആപത്താവുന്ന തരത്തിലുള്ള ഒരു ഖനനവും അനുവദിക്കാൻ പാടില്ലെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പരിപൂർണ്ണ പിന്തുണ സമരത്തിന് ഉണ്ടാവുെമെന്നും അദ്ദേഹം പറഞ്ഞു.


രമേശ് ഗോപാൽ അധ്യക്ഷത വഹിച്ചു. തുടർന്ന് കെപിസിസിയുടെ മുൻനിർവാഹക സമിതി അംഗവും ദളിത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി ടി സുരേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് നടേരി ഭാസ്കരൻ, നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി കൗൺസിലർ ജിഷ പുതിയേടത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം, അഡ്വ. പി ടി ഉമേന്ദ്രൻ, വായനാരി സോമൻ മാസ്റ്റർ, ജനകീയ സമരസമിതിയുടെ കൺവീനർ അജൽ, സമിതി അംഗം അഖിൽ, നോർത്ത് മണ്ഡലം അംഗം ഭാസ്കരൻ കെ കെ എന്നിവർ സംസാരിച്ചു.


ബൂത്ത് പ്രസിഡണ്ട് കെ വി റീജ, വാർഡ് പ്രസിഡണ്ട് ശ്രീജ സജീവൻ, സജീവൻ ചിത്രാലയം, ഗണേഷ് കുമാർ, സുധീഷ് വരുണ്ട, ശ്രീജു കുറ്റ്യാടിക്കുനി, ശാന്ത വി ടി, സജിത്ത് പി. കെ സാജിത, മനോജ് തോട്ടുമുഖത്ത്, സജീവൻ സൂര്യ, മിഥുൻ കൊല്ലറകണ്ടി, അർജുൻ എ ആർ, ബാലകൃഷ്ണൻ തുന്നാത്ത് കണ്ടി, ഷിനു തീരം, രഞ്ജിത്ത് കോളറോത്ത്, ബൂത്ത് പ്രസിഡ്രണ്ട് ഉമേഷ് വിയ്യൂർ, വിനോദൻ കല്ലോട്ട് കുനി, പ്രിയദർശിനി സജീവൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ജനകീയ സമരസമിതി പ്രവർത്തകരായ നന്ദു തുമ്പക്കണ്ടി, പ്രസാദ് കോളിക്കണ്ടി, പ്രസീദ് കോളിക്കണ്ടി, മിഥുൻ, ജിനീഷ് കോളിക്കണ്ടി, ശ്യം സാദ്, ശാന്ത പുത്തൻ പുരയിൽ, തങ്കം മണലിക്കണ്ടി എന്നിവർ പ്രകടനത്തെ അഭിവാദ്യം ചെയ്തു.

