വടകര ചോമ്പാലയിൽ റെയിൽവെ ട്രാക്കിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

വടകര ചോമ്പാലയിൽ റെയിൽവെ ട്രാക്കിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണതോ അബദ്ധത്തിൽ തട്ടിയതാണോ എന്നറിയില്ല. ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടി സ്വദേശിയാണെന്ന് സംശയിക്കുന്നതായി പറയുന്നു. മൃതദേഹം വടകര പോലീസെത്തി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ പറ്റി അറിയുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണണെന്ന് പോലീസ് അറിയിച്ചിരിക്കുന്നു.
