കരിമ്പ് ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങിയ ആളെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി
കൊയിലാണ്ടി: കരിമ്പ് ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങിയ ആളെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. കൊയിലാണ്ടി മുത്താമ്പി പാലത്തിന് സമീപം കരിമ്പിൻ ജ്യൂസ് കച്ചവടം ചെയ്യുന്ന ഉത്തർപ്രദേശുകാരനായ അങ്കിത് (18)ന്റെ കൈആണ് മിഷിനുള്ളിൽ കുടുങ്ങിയത്. വൈകുന്നേരം 4 മണിയോടെ കൂടിയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ശരത് പി.കെ.യുടെ നേതൃത്വത്തിൽ സംഘം എത്തി മെഷീൻ പാർട്സുകൾ അഴിച്ചുമാറ്റിയാണ് യുവാവിന്റെ കൈ പുറത്തെടുത്തത്.

കൈപ്പത്തി ചതഞ്ഞ ഇദ്ദേഹത്തെ കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിച്ചു. സേനാംഗങ്ങളായ പി കെ ബാബു, ഹേമന്ത്, ഇർഷാദ്, അനൂപ് എൻപി, ശ്രീരാഗ്, സജിത്ത് പി, നിധിൻരാജ്, സോമകുമാർ, രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

