കൊയിലാണ്ടി അസ്ഹർ ലോഡ്ജിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി അസ്ഹർ ലോഡ്ജിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുലശേഖര മംഗലം, നാരായണ ഭവൻ രമണിയുടെ മകൻ രാജീവ് (50) ആണ് മരിച്ചതെന്നറിയുന്നു, രാത്രി 8 മണിയോടുകൂടിയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് ഇയാൾ ലോഡ്ജിൽ മുറി എടുത്തതെന്ന് ലോഡ്ജ് മാനേജർ പറഞ്ഞു. ഇടത് കൈ മുറിച്ച് ആത്മഹ്യ ശ്രമം നടത്തിയതിൻ്റെ ഭാഗമായി മുറിക്കകത്ത്നിന്ന് രക്തം പുറത്തേക്ക് വന്ന നിലയിൽ കാണുകയായിരുന്നു.

ലോഡ്ജ് ഉടമ ഉടൻ തന്നെ പോലീസിൽ അറിയിച്ചതിൻ്റെ ഭാഗമായി എസ്.ഐ ഷൈലേശിൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി പരിശോധന നടത്തി ഇയാളെ ഉടൻ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ ഓഫീസറുടെ പരിശോധനയിൽ ഇദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം ഇപ്പോൾ താലൂക്കാശുപത്രി കാഷ്വാലിറ്റിയിൽ തന്നെയാണുള്ളത്. കൊയിലാണ്ടി പോലീസ് കോട്ടയം പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്.

