സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തുന്ന മന്ദങ്കാവ് സ്വദേശി അറസ്റ്റിൽ

നടുവണ്ണൂര്‍: മന്ദങ്കാവ് കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തുന്ന നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി പിടിയില്‍. മണ്ണാങ്കണ്ടി മീത്തല്‍ ശ്രീജിത്ത് (21) ആണ് പൊലീസ് പിടിയിലായത്. 1.750 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

കോഴിക്കോട് റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നാര്‍കോട്ടിക്‌സ് സ്‌ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും ബാലുശ്ശേരി എസ്.ഐ സുജിലേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് പ്രതിയെ കഞ്ചാവ് സഹിതം പിടികൂടിയത്. ശ്രീജിത്തിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.

എസ്.ഐ. മാരായ മുഹമ്മദ് പുതുശ്ശേരി, അബ്ദുൾ റഷീദ്, എ.എസ്.ഐ. സുരാജ്, സീനിയർ സിവിൽ ഓഫീസർമാരായ രജീഷ്, അഭിഷ എന്നിവരും സ്ക്വാഡിലെ സിഞ്ചുദാസ്, മുഹമ്മദ് ഷാഫി, മുനീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുടർന്നും മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ. ദിനേശ് ടി.പി. പറഞ്ഞു.
