41-ാം വാർഡില്‍ മഹാത്മാഗാന്ധികുടുംബ സംഗമം സംഘടിപ്പിച്ചു.

കൊയിലാണ്ടി: കോണ്‍ഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം 41-ാം വാർഡില്‍ മഹാത്മാഗാന്ധികുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു, ടിവി അനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുതിർന്ന മത്സ്യത്തൊഴിലാളികളെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു,

സത്യൻ പുതിയാപ്പ, രത്നവല്ലി ടീച്ചർ, രാജേഷ് കീഴിയൂർ, Ad. കെ വിജയൻ, പി ബാലകൃഷ്ണൻ, എം വി ബാബുരാജ്, മുരളി തോറത്ത്, തൻഹീർ, ഷംനാസ്, ജയരാജ്, പ്രതീഷ് ബാബു,, അഭിലാഷ് ടിപി മുരളി, സിനീഷ് സ്വാഗതവും സെൽവരാജ് നന്ദിയും പറഞ്ഞു.

