KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇലക്ട്രിക് പോസ്റ്റിൽ ലോറി ഇടിച്ച് വൈദ്യൂതിബന്ധം താറുമാറായി

കൊയിലാണ്ടിയിൽ ഇലക്ട്രിക് പോസ്റ്റിൽ ലോറി ഇടിച്ച് വൈദ്യൂതിബന്ധം താറുമാറായി സ്റ്റേറ്റ് ബാങ്കിന് സമീപമാണ് പോസ്റ്റിൽ ലോറി ഇടിച്ചത്. പോസ്റ്റ് മുറിഞ്ഞ് താഴവീണു. തിരക്കേറിയ സ്ഥലത്താണ് അപകടം ഉണ്ടായത്. ആളപായമില്ലാതെ രക്ഷപ്പെടുകയായിരുന്നു. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി പോസ്റ്റ് മാറ്റിയതിനുശേഷം വൈദ്യുതി പൂർവ്വസ്ഥിതിയിലാക്കി. രണ്ടര മണിക്കൂറിലേറെ കൊയിലാണ്ടിയിൽ വൈദ്യുതി നിലച്ചിരുന്നു.