KOYILANDY DIARY.COM

The Perfect News Portal

വൈക്കോലുമായി പോവുകയായിരുന്ന ലോറിക്ക് തീ പിടിച്ചു

വൈക്കോലുമായി പോവുകയായിരുന്ന ലോറിക്ക് തീ പിടിച്ചു. കുറ്റ്യാടി തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ റോഡിൽ രാവിലെയാണ് സംഭവം. ചേലക്കാട് ഫയർഫോഴ്സ് സീനിയർ ഓഫീസർ പ്രവീൺകുമാറിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ആളപായമില്ലെന്നാണ് വിവരം.

പോലീസിൻ്റെയും നാട്ടുകാരുടെയും അവസരോചിത ഇടപെടലിലാണ് വൻ അപകടം ഒഴിവായത്. ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ സതീഷ്. എ, ഷൈനേഷ് മൊകേരി, മനോജ് കിഴക്കേക്കര, ജിഷ്ണു, അരുൺ പ്രസാദ് ഡ്രൈവർമാരായ അനിത് കുമാർ. കെ. വി, സജീഷ്. എം എന്നിവർ  രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Share news