KOYILANDY DIARY

The Perfect News Portal

നടുവണ്ണൂർ കേരഫെഡില്‍ കൊപ്രയുമായി എത്തിയ ലോറിയ്ക്ക് തീപിടിച്ചു

കൊയിലാണ്ടി: നടുവണ്ണൂര്‍ മന്ദങ്കാവിൽ പ്രവർത്തിക്കുന്ന കേരഫെഡിലേക്ക് കൊപ്രയുമായെത്തിയ ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് ലോറിക്ക് തീപിടിച്ചത്. കോഴിക്കോട് നിന്ന് കൊപ്രയുമായി എത്തിയ ലോറിയില്‍ നിന്നും ലോഡ് ഇറക്കുന്നതിനിടയിലാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ ജീവനക്കാര്‍ തീ അണക്കാന്‍ ശ്രമം ആരംഭിച്ചു. പിന്നാലെ കൊയിലാണ്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയശേഷമാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമായത്. ലോറിയിൽ 400 ചാക്ക് കൊപ്രഉണ്ടായിരുന്നതായാണ് അറിയുന്നത്. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.