തുവ്വക്കോട് എ.എൽ.പി സ്ക്കൂളിൽ കിച്ചൻ കം സ്റ്റോർ റൂം ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: തുവ്വക്കോട് എ.എൽ.പി സ്ക്കൂളിൽ ഉച്ചഭക്ഷണ പദ്ധതി പ്രകാരം നിർമ്മിച്ച കിച്ചൻ കം സ്റ്റോർ റൂം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജിത ഷെറി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ നൂൺ മീൽ ഓഫീസർ അനിൽ അരയണ്ണൂർ മുഖ്യാതിഥിയായി. സബ്ജില്ലാ തല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ മൂനാം സ്ഥാനം നേടിയ 4ാം ക്ലാസ് വിദ്യാർത്ഥി ധ്യാൻ എൻ. എം.ന് പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം കൈമാറി.

വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. മുൻ പ്രധാനാധ്യാപകൻ കെ. പ്രദീപൻ മാസ്റ്റർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക സഹീന എൻ. ടി. സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് എം.കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
