KOYILANDY DIARY.COM

The Perfect News Portal

എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം ശിൽപശാല

കൊയിലാണ്ടി: എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. പി ബിനൂപ് ഉദ്ഘാടനം ചെയ്തു. അശ്വതി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ധനേഷ് കാരയാട് ഭാവി പ്രവർത്തന റിപ്പോർട്ടും, മണ്ഡലം സെക്രട്ടറി നിഖിൽ എം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.സുനിൽ മോഹൻ, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ചൈത്ര വിജയൻ തുടങ്ങിയവർ സംസാരിച്ചു. ‘സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവ്വനം’ എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് നന്തിയിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംരക്ഷണ സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദിബിഷ എം നന്ദി പറഞ്ഞു.
Share news