മുത്താമ്പി നമ്പ്രത്ത്കര അങ്ങാടിയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

കൊയിലാണ്ടി: മുത്താമ്പി നമ്പ്രത്ത്കര അങ്ങാടിയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വെളളിയാഴ്ച രാത്രിയിലാണ് അഞ്ചു മീറ്ററിലധികം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. പുഴയോരത്ത് നിന്നും രാത്രി അങ്ങാടി കാണാനെത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടുകയായുരുന്നു.

അങ്ങാടിക്ക് സമീപമുള്ള കനാലിനരികിലൂടെ വരുമ്പോഴാണ് പെരുമ്പാമ്പിനെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് പിടികൂടി ചാക്കിലാക്കി സമീപത്തെ പുഴയിലേക്ക് തന്നെ സുരക്ഷിതമായിവിട്ടയച്ചു. കഴിഞ്ഞ ആഴ്ചയും സമീപപ്രദേശത്ത് പെരുമ്പാമ്പ് എത്തിയതായി നാട്ടുകാർ പറഞ്ഞു.
