അങ്കമാലിയില്‍ വന്‍ ചാരായ വേട്ട. വീടിന്റെ ഒന്നാം നിലയില്‍ രഹസ്യ വാറ്റ് കേന്ദ്രം

അങ്കമാലിയില്‍ വീടിന്റെ ഒന്നാം നിലയിൽനിന്ന് എക്സൈസ് സംഘം വന്‍ ചാരായ വേട്ട നടത്തി. ഇവിടെ രഹസ്യ വാറ്റ് കേന്ദ്രം നടക്കുകയായിരുന്നു. പള്ളിപ്പാട്ട് മോനച്ചന്‍ എന്ന വര്‍ഗീസിന്റെ വീട്ടിലാണ് രഹസ്യ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.

ചാരായം വാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും സ്ഥലത്ത് നിന്ന് വാഷും പിടികൂടി. ആലുവ സര്‍ക്കിള്‍ എക്‌സൈസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

