KOYILANDY DIARY.COM

The Perfect News Portal

17 കുരുന്നുകളുമായ് സ്‌കൂളുകളിലേക്ക് പോയ വാൻ പൂര്‍ണമായും കത്തിനശിച്ചപ്പോൾ ഒഴിവായത് വൻ ദുരന്തം

ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ.. മാന്നാര്‍ ആലായില്‍ ഒഴിവായത് വന്‍ ദുരന്തം. കഴിഞ്ഞദിവസം 17 കുരുന്നുകളുമായ് സ്‌കൂളുകളിലേക്ക് പോയ വാൻ പൂര്‍ണമായും കത്തിനശിച്ചെങ്കിലും ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

അതേസമയം ഗതാഗത വകുപ്പ് പരിശീലനം നല്‍കി ഫിറ്റ്‌നസ് നക്കിയ സ്‌കൂള്‍ ബസുകള്‍ ഒരിക്കല്‍ക്കൂടി ബന്ധപ്പെട്ട അധികാരികള്‍ പരിശോധിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കും മുന്‍പ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയ പരിശീലനമാണ് ഡ്രൈവര്‍ക്ക് സഹായകരമായതെന്ന് ആര്‍ടിഒ പറയുന്നു.

Share news