ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ, സിറ്റി മെഡ് ഹെൽത്ത് കെയർ സഹകരണത്തോടെ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെയ്ത്ര ഹോസ്പിറ്റൽ സീനിയർ കാർഡിയാക് കൺസൽട്ടൻ്റ് ഡോ. ശീതൽ രാജൻ നായർ, ഡോ. ഷാജുദ്ധീൻ കായക്കൽ എന്നിവർ നേതൃത്വം നൽകി.

വാർഡ് കൗൺസിലർ രത്നവല്ലി ടീച്ചർ, ബി പി ഹാരിസ്, പി. ചന്ദ്രൻ, നസീഹ, ബാബു സുകന്യ എന്നിവർ സംസാരിച്ചു. ഡോ. മുഹമ്മദ് വാസിൻ സ്വാഗതവും കെപി രാജേഷ് നന്ദിയും പറഞ്ഞു.
