കൊയിലാണ്ടി പന്തലായനിയിൽ ജാതിപ്പേര് വിളിച്ച് പട്ടികജാതി യുവാവിനെ മർദ്ദിച്ചതായി പരാതി.

കൊയിലാണ്ടി പന്തലായനിയിൽ പട്ടികജാതി യുവാവിനെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ചതായി പരാതി. പന്തലായനി വെളളിലാട്ട് മീത്തൽ അരുണിനെയാണ് വെള്ളിലാട്ട് താഴ ഉണ്ണി കൃഷ്ണൻ എന്നയാൾ ജാതിപ്പേര് വിളിച്ച് അക്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

വൈകീട്ട് വെള്ളിലാട്ട് താഴെ എന്ന സ്ഥലത്ത് ജോലി കഴഞ്ഞ് തിരികെ എത്തിയ അരുൺ പണി ആയുധങ്ങൾ സൂക്ഷിക്കുവാനായി എത്തിയപ്പോൾ ഉണ്ടായ വാക്കു തർക്കത്തിനിടയിലാണ് ഉണ്ണികൃഷ്ണൻ ജാതി പേര് വിളിച്ച് അക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

