കാപ്പാട് ഭാഗത്ത് നിന്ന് 28 തൊഴിലാളികളുമായി മത്സ്യബന്ധനത്തിനിറങ്ങി കടലിൽ കുടുങ്ങിയ രക്ഷപ്പെടുത്തി

കാപ്പാട് ഭാഗത്ത് എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ 28 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഇന്ന് 1 മണിക്ക് പുതിയാപ്പയിൽ നിന്ന് N. 22, E. 40 ലൊക്കേഷനിൽ കാപ്പാട് ഭാഗത്തായാണ് എഞ്ചിൻ തകരാറിലായി 28 മത്സ്യ തൊഴിലാളികളുമായി ഉമറുൽ ഫാറൂഖ് എന്ന വഞ്ചി കടലിൽ കുടുങ്ങിയത്.

അറിയിപ്പ് കിട്ടിയതിനെ തുടർന്ന് ഫിഷറീസ് അസി. ഡയരക്ടർ സുനീറിൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ രാജൻ, റസ്ക്യു ഗാർഡുമാരായ ഹമിലേഷ്, രൂപേഷ് എന്നിവർ ചേർന്ന് പുതിയാപ്പയിൽ നിന്നും പോലീസ് ബോട്ടിൽ പുറപ്പെട്ട് രക്ഷാപ്രവർത്തനം നടത്തി പുതിയാപ്പ ഹാർബറിൽ ഇവരെ സുരക്ഷിതമായി എത്തിക്കുകയായിരുന്നു.

