“കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ധാരക്കുള്ള കനത്ത നഷ്ട്ടം”; ശ്രീനിവാസനെ അനുസ്മരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി
.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. ശ്രീനിവാസന്റെ വിടവ് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ധാരക്കുള്ള കനത്ത നഷ്ട്ടമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാള സിനിമ മേഖലയിൽ അർത്ഥപൂർണ്ണമായ ജീവിതമായിരുന്നു ശ്രീനിവാസന്റേത്. ജനങ്ങളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അഭിനേതാവായിരുന്നു അദ്ദേഹം എന്ന് ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചു.

സിനിമ മേഖലയിൽ വ്യത്യസ്തമായ ചേരുവകൾ ശക്തമായി പ്രയോജനപ്പെടുത്തിയ വ്യക്തിയായ ശ്രീനിവാസൻ കാലത്തെ നിയന്ത്രിച്ച വ്യക്തിയായിരുന്നുവെന്നും കേരള സമൂഹം അദ്ദേഹത്തെ ഉൾക്കൊണ്ടു എന്നും അദ്ദേഹം പറഞ്ഞു.
Advertisements




