KOYILANDY DIARY.COM

The Perfect News Portal

റവന്യൂ ജില്ല കായിക മേളയ്ക്ക് പ്രൗഢമായ തുടക്കം

മെഡിക്കൽ കോളേജ്: 66-ാമത് കോഴിക്കോട് റവന്യൂ ജില്ല കായിക മേളക്ക് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
.
.
കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.ഡി.ഇ സി. മനോജ് കുമാർ പതാക ഉയർത്തി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്  ഒ. രാജഗോപാൽ മുഖ്യാതിഥിയായി.
.
.
ചടങ്ങിൽ ജില്ല സ്പോർട്സ് സെക്രട്ടറി പി.സി ദിലിപ് കുമാർ, വാർഡ് കൗൺസിലർ കെ. മോഹനൻ, ആർ ഡി ഡി എം. സന്തോഷ് കുമാർ, സ്പോർട്സ് കൗൺസിൽ മെമ്പർ ടി. എം അബ്ദുറഹിമാൻ, സ്പോർട്സ് കോ ഓർഡിനേറ്റർ ഡോ. ഷിംജിത്ത്, സെറിമണി കമ്മിറ്റി കൺവീനർ ആർ.കെ ഷാഫി, മീഡിയ & പബ്ലിസിറ്റി  കൺവീനർ ഐ. സൽമാൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്‌ കുമാർ സ്വാഗതവും  സ്വീകരണ കമ്മിറ്റി കൺവീനർ കെ. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.
Share news