KOYILANDY DIARY.COM

The Perfect News Portal

ശ്രീ ശ്രീ രവിശങ്കർ യോഗ വിദ്യാർത്ഥികളുടെ ഒത്തുചേർന്നു

കൊയിലാണ്ടി: കൊരയങ്ങാട് ശ്രീ ശ്രീ രവിശങ്കർ യോഗ വിദ്യാർത്ഥികളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. കലാക്ഷേത്രത്തിൽ വെച്ച് നടന്ന ഒത്തുചേരലിൽ നിരവധി പേർ പങ്കെടുത്തു. യോഗ ട്രെയിനർ ശ്രീകല ടീച്ചറെ ആദരിച്ചു. ഇ കെ. രാഗേഷ്, അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന യോഗ വിദ്യാർത്ഥിയായ പയറ്റുവളപ്പിൽ സരസ ടീച്ചർക്ക് ഉപഹാരം നൽകി. പി. സുധീർ കുമാർ, വി. മുരളീകൃഷ്ണൻ, പി.പി. ബാലൻ, പി.കെ. സജീവ്, ഹരിഷ്ണ അനിൽകുമാർ, ബിന്ദു മുരളി, സന്ധ്യ സാജു, റിൻസി എന്നിവർ സംസാരിച്ചു.

Share news