കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭക്തജന സംഗമം നടന്നു
.
കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭക്തജന സംഗമം നടന്നു. ക്ഷേത്ര ചുറ്റമ്പല നവീകരണത്തിൻ്റെ പ്രാരംഭം കുറിക്കുന്നതിൻ്റെ ഭാഗമായി ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ഇ.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഭക്തജന സംഗമത്തിൽ നിഷാറാണി ടീച്ചർ പയ്യോളി (ശിവാനന്ദ ഇൻ്റർനാഷണൽ സ്ക്കൂൾ ഓഫ് യോഗ) ഉദ്ഘാടനം ചെയ്തു.

അഡ്വ: ടി.കെ. രാധാകൃഷ്ണൻ, ശിവദാസൻ പനിച്ചിക്കുന്ന്, ലീല കോറുവീട്ടിൽ, ശിവദാസൻ വി.കെ, രാമദാസ് തൈക്കണ്ടി, ശശീന്ദ്രൻ മുണ്ടയ്ക്കൽ, ഇന്ദിര എ.വി എന്നിവർ ആശംസകൾ നേർന്നു. സജി തെക്കെയിൽ സ്വാഗതവും ബാലകൃഷ്ണൻ പണ്ടാരക്കണ്ടി നന്ദിയും പറഞ്ഞു.
Advertisements




