KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചായക്കടയിൽ തീപിടിത്തം.

കോഴിക്കോട് : കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ തീപിടിത്തം. ഒരാൾക്ക് പരിക്ക്. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചായക്കട പൂർണമായി കത്തിനശിച്ചു.

അപകടസമയത്ത് രണ്ടുപേരായിരുന്നു കടയിലുണ്ടായിരുന്നത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്ക് പുറത്തേക്ക് കടക്കാനാകാത്തതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. ഫയർഫോഴ്സെത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്.

Share news