ശവമഞ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: ശവമഞ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അടച്ചു പൂട്ടിയ പൊതു ശ്മശാനം തുറന്നു പ്രവർത്തിപ്പിക്കുക, തീരദേശ അനുബന്ധ റോഡുകൾ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ശവമഞ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് തൂവ്വപ്പാറയിൽ നിന്നും ആരംഭിച്ചു. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേർ മാർച്ചിൽ പങ്കെടുത്തു.

ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. BJP കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു, ഏരിയ പ്രസിഡണ്ട് സജീവ്കുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജന സെക്രട്ടറി അഡ്വ. എ.വി നിധിൻ, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് വിനോദ് കാപ്പാട്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ജിതേഷ് കാപ്പാട്, എസ് സി മോർച്ച മണ്ഡലം പ്രസിഡണ്ട് രജീഷ് തൂവക്കോട്, OBC മോർച്ച മണ്ഡലം പ്രസിഡണ്ട് ടി പി പ്രീജിത്ത്, പ്രസാദ് വേങ്ങളം, രാജേഷ് കുന്നുമ്മൽ, മാധവൻ ഒ, മാധവൻ പൂക്കാട്, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
