ലോക സൗഹൃദ ദിനമായ ഓഗസ്റ്റ് മൂന്നിന്റെ ഭാഗമായി ‘ചങ്ങാതിക്ക് ഒരു തൈ’ കൈമാറൽ നടന്നു

കൊയിലാണ്ടി: സൗഹൃദം മഹാവൃക്ഷമായി വളരട്ടെ’ എന്ന ആശയവുമായി ലോക സൗഹൃദ ദിനമായ ഓഗസ്റ്റ് മൂന്നിന്റെ ഭാഗമായി ‘ചങ്ങാതിക്ക് ഒരു തൈ’ കൈമാറൽ പദ്ധതി നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും പരസ്പരം തൈകൾ കൈമാറുന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പഞ്ചായത്ത് സെക്രട്ടറി സാബിതക്ക് തൈ കൈമാറിക്കൊണ്ട് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീല എം അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സന്ധ്യ ഷിബു, അബ്ദുൾഹാരിസ് അതുല്യ ബൈജു, കൃഷി ഓഫീസർ ഹന്ന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

