KOYILANDY DIARY.COM

The Perfect News Portal

ലോക യോഗദിന പ്രചാരണത്തിന്റെ ഭാഗമായി സൗജന്യ ദശദിന യോഗ പരിശീലനം സംഘടിപ്പിച്ചു

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി സെൻ ലൈഫ്‌ ആശ്രമം ചേമഞ്ചേരിയുടെ സഹകരണത്തോടെ  ലോക യോഗദിന പ്രചാരണത്തിന്റെ ഭാഗമായി സൗജന്യ ദശദിന യോഗ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ സമാപനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി മൊയ്‌തീൻ കോയ ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ എടി ബിജു അധ്യക്ഷതവഹിച്ചു.
യോഗ ആചാര്യൻ ചേമഞ്ചേരി സെൻ ലൈഫ് ആശ്രമം ഡയറക്ടർ വി കൃഷ്ണകുമാറിനെ മൊയ്‌തീൻ കോയ ആദരിച്ചു. യോഗ പരിശീലകർക്കുള്ള ഡിവിഷൻ കമ്മിറ്റിയുടെ ഉപഹാരം സമർപ്പണം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വലിയാണ്ടി അബ്ദുള്ള കോയ നിർവഹിച്ചു. പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  സെൻ ലൈഫ് ഡയറക്ടർ  വി കൃഷ്ണകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പർ റസീന ഷാഫി, ദീപ കെ വി, ആഷ ടി, തൽഹത് എംകെ, വാർഡ് സി ഡി എ സ്‌ അംഗം തസ്‌ലീന കബീർ സംസാരിച്ചു.
Share news