തമിഴ്‌നാട് വാല്‍പ്പാറയില്‍ നാല് വയസുകാരിയെ പുലി പിടിച്ചു

തമിഴ്‌നാട് വാല്‍പ്പാറയില്‍ നാല് വയസുകാരിയെ പുലി പിടിച്ചു. കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പും പൊലീസും. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. അണ്ണാമലൈ ടൈഗര്‍ റിസര്‍വ് വനത്തിലും പച്ചമല എസ്റ്റേറ്റിലുമായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്നും വന്യമൃഗ ശല്യം മൂലവും കഴിഞ്ഞദിവസം രാത്രി തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. കുട്ടിയെ പിടികൂടിയത് പുലി എന്ന് സ്ഥിരീകരിച്ചു വനം വകുപ്പ്. സംഭവസ്ഥലത്തു നിന്നും പുലിയുടെ രണ്ട് കാല്‍പ്പാടുകള്‍ കണ്ടെത്തി.

