മുത്താമ്പിയിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

കീഴരിയൂർ: ലോക ലഹരി വിരുദ്ധ ദിനത്തിൽ കോഴിക്കോട് റൂറൽ പോലീസ് സാൻ്റിയാഗോ ടർഫ് മുത്താമ്പിയിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ടൂർണ്ണമെൻ്റ് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ് ക്വാർട്ടർ വിങ്ങ് RI ചാർജജ് ബി.പി അശോകൻ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

DHQ നെ പരാജയപ്പെടുത്തി പേരാമ്പ്ര ഫയർഫോർസും പേരാമ്പ്ര സബ്ഡിവിഷനെ പരാജയപ്പെടുത്തി താമരശ്ശേരി സബ്ഡിവിഷനും ഫൈനലിൽ ഏറ്റുമുട്ടി. മൂന്നിനെതിരെ നാലു ഗോളുകൾക്ക് താമരശ്ശേരി സബ്ഡിവിഷൻ ജേതാക്കളായി. താമരശ്ശേരിയുടെ ശരത്ത് വാകയാടിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.

